മലകയറ്റം നല്ലൊരു അനുഭവമെന്ന് മുഖ്യമന്ത്രി

0

പമ്പ: മലകയറ്റം നല്ലൊരു അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടയ്‌ക്കെങ്ങും വിശ്രമിക്കാതെ ഒന്നര മണിക്കൂര്‍ കൊണ്ട് സന്നിധാനത്തെത്തിയശേഷമായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മുഖ്യമന്ത്രി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ശക്തമായ മഴ തുടങ്ങിയിരുന്നു. യാത്ര ഒഴിവാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പോകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. യാത്രയ്ക്കിടെ വഴി നന്നാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുയും ചെയ്തു. എന്നാല്‍, സന്നിധാനത്ത് ഉണ്ടായിരുന്നിട്ടും അവിടെ നടന്ന മേല്‍ശാന്തി നറുക്കെടുപ്പ് അടക്കമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here