പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ; മോഹന വാഗ്ദാനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ എത്തിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മിനിമം ഗ്യാരണ്ടി സ്കീം എന്ന പദ്ധതി പ്രകാരമാണ് തുക അക്കൗണ്ടിലെത്തിക്കുക. ഇതോടെ ന്യായ് പദ്ധതി പൂ‍ര്‍ണ്ണമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. സൗജന്യ ചികിത്സയ്ക്കായി കൂടുതൽ ആശുപത്രികൾ കൊണ്ടുവരുമെന്നും അദ്ദേഹം വാ‍ര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനകീയ പ്രകടന പത്രികയുമായാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുമ, കരുതൽ, വികസനം എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്, ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here