കോട്ടകള്‍ തകര്‍ത്ത് സജി ചെറിയാന്‍ വിജയിച്ചു, നിലം തൊടാതെ കോണ്‍ഗ്രസും ബി.ജെ.പിയും

0

 

സജി ചെറിയാന്‍ (എല്‍.ഡി.എഫ്)ഡി. വിജയകുമാര്‍ (യു.ഡി.എഫ്)പി.എസ്. ശ്രീധരന്‍ പിള്ള (എന്‍.ഡി.എ)
(Lead)20956
Total votes673034634735270

 

 • എല്ലാ പഞ്ചായത്തുകളിലും മുന്നില്‍ നിന്നുകൊണ്ട് സജി ചെറിയാന്‍ വിജയിച്ചു.
 • മാധ്യമങ്ങള്‍ നല്‍കുന്ന സൂചനയല്ല ജനങ്ങള്‍ നല്‍കിയത്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
 • ഇത്രയും പിന്തുണ പ്രതീക്ഷിച്ചില്ല; മാണിസാറിന്റെ മനസും
  എന്നോടൊപ്പം, വിജയം മുഖ്യമന്ത്രിക്കും ഇടത് മുന്നണിക്കും; ജനം നല്‍കുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ സന്ദേശമെന്ന് സജി ചെറിയാന്‍
 • ചെങ്ങന്നുര്‍ നഗരസഭ എണ്ണി തുടങ്ങിയപ്പോള്‍ സജി ചെറിയാന്‍ 3127 നിന്ന്  ലീഡ് വീണ്ടും 4610 ആയി ഉയര്‍ത്തി.
 • ബി.ജെ.പി കോണ്‍ഗ്രസ് ഐക്യമാണ് ആദ്യം എണ്ണിയ പഞ്ചായത്തുകളില്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍.
 • കോണ്‍ഗ്രസ് വോട്ട് എല്‍.ഡി.എഫിനു പോയെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ള. മാന്നാര്‍ അടക്കമുള്ളിടത്ത് കോണ്‍ഗ്രസ് വോട്ടു ഇടതുപക്ഷം വാങ്ങിയെന്നത് തെഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉന്നയിച്ചതാണെന്നും ശ്രീധരന്‍പിള്ള
 • സജി ചെറിയാണ് തിരുവണ്ടൂരില്‍ വന്‍ മുന്നേറ്റം, ലീഡ് നാലായിരത്തിലേക്ക്
 • ബി.ജെ.പി സ്വാധീന മേഖലയായ തിരുവണ്ടൂരിലും സജി ചെറിയാന് മുന്‍തൂക്കം
 • 28 ബൂത്തുകളില്‍ 26 ലും സജിചെറിയാന്‍
 • ശക്തികേന്ദ്രങ്ങളില്‍ യു.ഡി.എഫിന് കാലിടറുന്ന കാഴ്ച, ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്ത്.
 • പാണ്ഡനാട്ടും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്‌
 • മാന്നാര്‍ പഞ്ചായത്തില്‍ പ്രതീക്ഷിച്ചതിനെക്കാളും കൂടുതലെന്നും ബി.ജെ.പിക്ക് നേരിയ വോട്ടു കുറവ് കാണുന്നുവെന്നും സജി ചെറിയാന്റെ പ്രതികരണം. വിജയത്തെ ബാധിക്കില്ല.
 • കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സ്വാധീനം തള്ളി മാന്നാര്‍ പഞ്ചായത്തില്‍ സജി ചെറിയാന് ലീഡ്. യു.ഡി.എഫ് രണ്ടാം സ്ഥാനത്ത്‌
 • മൂന്നു ബൂത്തുകളിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 154 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു
 • ആദ്യമെണ്ണുക മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍
 • പോസ്റ്റല്‍ വോട്ടുകളില്‍ നേരിയ ലീഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്
 • എണ്ണം തുടങ്ങി, തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി.
 • വാശിയേറിയ പോരാട്ടം നടന്ന ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്കു മുമ്പ് ഫലം അറിയാം. തലസ്ഥാനത്ത് എത്തിയിട്ടുള്ള പോസ്റ്റല്‍ വോട്ടുകള്‍ തിരുവല്ലയിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ട്.

ആലപ്പുഴ: വാശിയേറിയ പോരാട്ടം നടന്ന ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 13 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണല്‍. ഉച്ചയ്ക്കു മുമ്പ് ഫലം അറിയാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here