ചെങ്ങന്നൂരില്‍ 76.27 ശതമാനം പോളിംഗ്

0

ചെങ്ങന്നൂര്‍: കനത്ത മഴയിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 76.27 ശതമാനം പോളിംഗ്. ആകെ 1,52,035 വോട്ട് പോള്‍ ചെയ്‌തെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. അന്തിമ കണക്കില്‍ പുറത്തുവന്നിട്ടില്ല.

പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ആണ്. 78.49 ശതമാനമാണ് സ്ത്രീകളുടെ പോളിംഗ്. രാത്രി എട്ടോടെയാണ് വോട്ടെടുപ്പ് പൂര്‍ണമായി അവസാനിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം ആയിരുന്നു പോളിങ്. ഇതിനെക്കാള്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 1987 ലാണ്, 79.69 ശതമാനം. അന്നത്തേതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത് ഇക്കുറിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here