കന്യാസ്ത്രീ പീഡനക്കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രമായി

0

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രം പാലാ കോടതിയില്‍ സമര്‍പ്പിക്കും.

അന്യായമായി തടഞ്ഞു വച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ 11 പേര്‍ വൈദികരാണ്. 3 ബിഷപ്പുമാര്‍ 25 കന്യാസ്ത്രീകള്‍ എന്നിവരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here