ബഷീർ വാഹനാപകട മരണം: പ്രതികൾക്കെതിരെ ചുമത്തിയിരുന്ന മന:പൂർവ്വമായ നരഹത്യാക്കുറ്റം ഒഴിവാക്കി

തിരുവനന്തപുരം | മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ മന:പൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്. എന്നാൽ ഇരുവരുടെയും വിടുതൽ ഹർജി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.

മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ ഇനി ഉണ്ടാകൂ. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലായ് 20-ന് പ്രതികള്‍ വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Charges against sriram venkitaraman wafa-firoz removed in km basheer accident death case

LEAVE A REPLY

Please enter your comment!
Please enter your name here