നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന: കുറ്റപത്രം റെഡി, ഉടര്‍ സമര്‍പ്പിക്കും

0

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാര്‍. കുറ്റപത്രത്തിനൊപ്പം നേരിട്ടുള്ള തെളിവുകളും സാഹചര്യ തെളിവുകളും അടങ്ങിയ അനുബന്ധ റിപ്പോര്‍ട്ടുകളും പോലീസ് സമര്‍പ്പിക്കും.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നിയമവിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here