മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാര്‍, ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

0

ചങ്ങനാശ്ശേരി: ‘ … ഞങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു മാര്‍ഗവുമില്ല. എന്റെ താലി മാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് മരിക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു…’ ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവര്‍ ആത്മഹത്യ ചെയ്തത് മരണത്തിന്റെ ഉത്തരവാദി അഡ്വ. സജികുമാറാണെന്ന് എഴുതി വച്ചശേഷം.

ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. സുനില്‍ സജിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നു പറഞ്ഞാണ് സജികുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. 100 ഗ്രാമോളം പലപ്പോഴായി സുനി ചേട്ടന്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് സജികുമാര്‍ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവന്‍ ഉത്തരവാദിത്വവും തങ്ങളുശട തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് രേഷ്മയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ടു ലക്ഷം രൂപ സജികുമാറിന് കൈമാറണമെന്ന് പറഞ്ഞുവെന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സനില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതായിട്ടാണ് ജ്യേഷ്ഠന്‍ അനിലിന്റെ വെളിപ്പെടുത്തല്‍. അനില്‍ താമസ സ്ഥലത്തെത്തി, കതക് തള്ളിതുറന്ന് അകത്ത് കടക്കുമ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. സുനിലിന് ബോധമുണ്ടായിരുന്നു. അനില്‍ അറിയിച്ചതനുസരിച്ച് വാകത്താനം പോലീസ് എത്തി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകുടെ ഹര്‍ത്താല്‍ ചങ്ങനാശ്ശേരിയില്‍ പുരോഗമിക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here