തിരുവനന്തപുരം| തിരുവല്ലം പോലീസ് സ്റ്റേഷനില്‍ യുവാവ് മരണപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടാന്‍ തീരുമാനം. ശരീരത്തിലെ ചതവുകള്‍ മരണകാരണമായ ഹൃദയാഘാതത്തിലേക്കു നയിച്ചേക്കാമെന്ന സംശയം പോലീസിനെ ലോക്കപ്പ് മര്‍ദ്ദനത്തിനു പ്രതികൂട്ടിലാക്കിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി.
തിരുവല്ലം ജഡ്ജിക്കുന്നില് സ്ഥലം കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരില്‍ ഒരാളാണ് മരണപ്പെട്ട സുരേഷ്. ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതമാണ് സുരേഷിന്റെ മരണത്തിനിടയാക്കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്കിയ കുറിപ്പിലെ വിവരങ്ങളാണ് കസ്റ്റഡി മരണമാണെന്ന ആരോപണത്തിന് വഴിതുറന്നത്. അതേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേഹത്തേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുരേഷിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റേതെന്ന് സംശയിക്കാവുന്ന 12 ചതവുകള്‍ കണ്ടെത്തിയിട്ടുമുണ്ട്.
State government orders CBI to probe death in Thiruvallam police station custody death of suresh with the allegation of moral policing with a couple