കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കു നടന്ന പ്രാഥമിക പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഗൈഡില്‍ നിന്ന് അതേപടി പകര്‍ത്തിയെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങളും ചേര്‍ത്തിയിട്ടുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസും രംഗത്ത്.

ചോദ്യപേപ്പര്‍ കോഡ് എയില്‍ 63,64,66,67,69 ചോദ്യങ്ങളുടെ പേരിലാണ് പരാതി. ഇതില്‍ 67-ാമശത്ത ചോദ്യത്തില്‍ ഗൈഡിലുള്ള അക്ഷരത്തെറ്റുപോലും ചോദ്യപേപ്പറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ചോദ്യത്തില്‍ യൂണിറ്റി എന്നതിനു പകരം യൂട്ടിലിട്ടിയെന്ന് ഗൈഡില്‍ വന്ന പിശക് അതുപോലെ ചോദ്യപേപ്പറിലും ആവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ചോദ്യപേപ്പറിലെ പാകിസ്താന്‍ ബന്ധം ആരോപിച്ച്് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ് കൂടി രംഗത്തെത്തുന്നത്. ആറു ചോദ്യങ്ങള്‍ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്ന് പകര്‍ത്തിയെന്ന് പി.ടി. തോമസ് ആരോപിക്കുന്നു.

പി.ടി. തോമസിന്റെ ആരോപണങ്ങള്‍ തള്ളിയ പി.എസ്.സി, സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here