ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്സി വഴി

0

തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പിഎസ്സി വഴി. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പിഎസ്‌സിക്കു വിട്ടിരുന്നു. എന്നാല്‍ ചട്ടം രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ്സിക്കു കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here