കശുവണ്ടി കോർപ്പറേഷൻ അ‌ഴിമതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു, നടപടി സംസ്ഥാന സർക്കാരിനെ മറികടന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ മറികടന്ന് കശുവണ്ടി വികസന കോർപ്പറേഷൻ അ‌ഴിമതിക്കേസിൽ സി.ബി.ഐ കുറ്റപ്രതം സമർപ്പിച്ചു. അ‌ഴിമതി നിരോധന നിയമപ്രകാരം ​​േപ്രാസിക്യുഷന് അ‌നുമതി നിഷേധിച്ച സർക്കാർ നടപടിക്ക് ബദലായി ഐ.പി.സി. നിയമപ്രകാരമാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം.

പി.സി ആക്ട് പ്രകാരമാണ് സി.ബി.ഐക്ക് കുറ്റപ്രതം സമർപ്പിക്കാൻ അ‌നുമതി ​വേണ്ടിയിരുന്നത്. എന്നാൽ ഐ.പി.സി. പ്രകാരം അ‌ത്തരം അ‌രനുമതി ആവശ്യമില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തിയാണ് നടപടി. കശുവണ്ടി കോർപ്പറേഷൻ എം.ഡിയായിരുന്ന കെ.എ. രതീഷ്, ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, കരാറുകാരായ ജയ്മോഹൻ ജോസഫ് എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here