കൊച്ചി: കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ അടക്കം ശിപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തയാറാക്കി. കുമ്മനം മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയാകും തീരുമാനിക്കുക.

വട്ടിയൂര്‍ക്കാവിലെ വിജയസാധ്യതയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശയും പരിഗണിച്ചാണ് കുമ്മനത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന കുമ്മനത്തിന്റെ നിലപാട് കേട്ടശേഷമാണ് കോര്‍കമ്മിറ്റിയുടെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

കെ. സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്തും കോന്നി മണ്ഡലത്തിലേക്കും പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോന്നിയിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവിടെയും സുരേന്ദ്രനെ പരിഗണിക്കുന്നത്.

പി.എസ്. ശ്രീധരന്‍പിള്ള, ടി.പി. സെന്‍കുമാര്‍, പി.കെ. കൃഷ്ണദാസ്, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളും വിവിധ മണ്ഡലങ്ങളിലേക്കുള്ള പട്ടികയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here