സണ്ണിലിയോണും മിയാ ഖലിഫയും കേരളക്കരയില്‍ ‘ബസ് പിടിച്ച്’ വരുന്നു

0

മലയാളികള്‍ മാറുകയാണ്. അടക്കിപ്പിടിച്ച വികാരങ്ങളുമായി ഉണ്ടുറങ്ങിയ മലയാളികള്‍ പഴങ്കഥ. മനസിലുള്ളത് പുറത്തുപറയുന്നതിന് മടിയില്ലാത്ത യുവതലമുറയാണ് ചുറ്റിലും. അത് മനസ്സിലാക്കിയവരില്‍ സാക്ഷാല്‍ സണ്ണിലിയോണും ഉണ്ടെന്നതാണ് വാസ്തവം. ഒരു മൊബൈല്‍കടയുടെ ഉദ്ഘാടനത്തിന് വന്നിറങ്ങിയ സാക്ഷാല്‍ സണ്ണിയെ ഒരുനോക്ക് നേരില്‍ക്കാണാന്‍ കൊച്ചിയില്‍ വന്നിറങ്ങിയ ചെറുപ്പക്കാരുടെ കൂട്ടം ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. ഇത്രയധികംപേര്‍ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ സണ്ണിലിയോണിനെയും ഈ ആള്‍ക്കൂട്ടം അദ്ഭുതപ്പെട്ടിരുന്നതായി അവര്‍ പ്രതികരിച്ചിരുന്നു. അവിടെ വരാത്തവരുടെ എണ്ണംകൂടി മനസിലായിരുന്നെങ്കില്‍ സണ്ണിച്ചേച്ചി തളര്‍ന്നുവീഴുമായിരുന്നൂവെന്നതാണ് വാസ്തവം.

ഈ ചെറുപ്പക്കാരുടെ മനസറിഞ്ഞത് പ്രവര്‍ത്തിച്ച കേരളക്കരയിലെ ഒരു ടൂറിസ്റ്റ് ബസ് ഉടമയുടെ ബുദ്ധിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വര്‍ക്കലയിലെ ചിക്കൂസ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ബസാണ് സണ്ണിയെയും മിയയെയും ഏറ്റെടുത്തത്. ബുദ്ധിപ്രാവര്‍ത്തികമായതോടെ സണ്ണി ലിയോണും മിയാഖലീഫയും ‘ബസ് പിടിച്ച്’ നമ്മുക്കരികിലേക്ക് വരികയാണ്. സംഗതി പിടികിട്ടാത്തവര്‍ ഫോട്ടോയിലേക്ക് നോക്കുക. ടൂറിസ്റ്റ് ബസിന്റെ പുറത്ത് ദുല്‍ക്കറും ഷാജി പാപ്പനുമെല്ലാം നിറഞ്ഞോടുന്നതിനിടയിലേക്കാണ് സണ്ണിയും കൂട്ടരും റിലീസാകുന്നത്.

പടം പതിഞ്ഞതോടെ ടൂറിസ്റ്റ് ബസിന് അങ്ങോളമിങ്ങോളം നെട്ടോട്ടം ഓടാനേ നേരമുള്ളൂവെന്നാണ് അറിവ്. വിനോദയാത്ര പോകുന്ന ചെറുപ്പക്കാര്‍ ഈ ബസിനെ പ്രത്യേകം ചോദിച്ച് ബുക്ക് ചെയ്യുന്നുമുണ്ടത്രേ. ട്വിറ്ററില്‍ ഒരു മലയാളി എന്‍ജനീയര്‍ ബസിന്റെ ചിത്രം പകര്‍ത്തി പങ്കുവച്ചതോടെയാണ് മല്ലൂസിന്റെ മനസിലിരിപ്പ് വെബ്‌ലോകത്ത് ചര്‍ച്ചയാകുന്നതും.

സണ്ണി ലിയോണിനെ അല്‍പമൊക്കെ തുണിയുടിപ്പിച്ചിറക്കിയ ബോളിവുഡിനോട് നന്ദി പറയാതെ വയ്യ. ചെറുപ്പക്കാരുടെ മനസിനെ മദിപ്പിച്ച സുന്ദരിക്ക് കുടുംബസദസില്‍ വരെ ഇടംകിട്ടിയ സ്ഥിതിക്ക് ബസില്‍ പെയിന്റുചെയ്യുന്നതില്‍ എന്താണ് കുഴപ്പം? കേരളത്തില്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ആരാണ് മിയാ ഖലീഫയെന്ന് അറിയാത്ത
നിഷ്‌കളങ്കരുണ്ടെങ്കില്‍ നെറ്റില്‍ സെര്‍ച്ച് ചെയ്യുക. ഐസ് ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് ‘പണി’ മതിയാക്കിയെന്ന് വാര്‍ത്തകളുണ്ടെങ്കിലും മിയാ ഖലീഫയും ചെറുപ്പക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കിയതെങ്ങനെയെന്ന് പഴയ കഥകള്‍ പറഞ്ഞുതരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here