കൊല്ലം: കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക് നിര്‍മ്മിതമെന്ന് സ്ഥിരീകരിച്ചു. ചില വെടിയുണ്ടകളില്‍ പാകിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറിയെന്നതിന്റെ ചുരുക്കപ്പേര് കണ്ടെത്തിയതാണ് സംശയം ബലപ്പെടുത്തിയത്. പിടിച്ചെടുത്ത വെടിയുണ്ടകളുടെ അന്വേഷണം തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി.
ബോംബ് സ്ക്വാഡും എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 7.63 എം.എം വെടിയുണ്ടകളാണ് കണ്ടെത്തിയവയില്‍ അധികരും. 1980 കാലഘട്ടത്തല് പാകിസ്ഥാന് നിര്‍മ്മിച്ചിരുന്നതിന് സമാനമാമെന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. 12 എണ്ണം മെഷിന് ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സാധാരണ വെടിയുണ്ടകളുമാണ്. പാക് നിര്ത്തിമാണിവയെന്ന് തെളിഞ്ഞാല്‍ ഇത് കുളത്തൂപ്പുഴയില്‍ എങ്ങനെ എത്തിയെന്നതടക്കമുള്ള ഗുരുതരമായ ചോദ്യങ്ങള്‍ ഉയരും.
കര്‍ണാടക അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ വച്ച് ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച തില്ലങ്കേരി മച്ചൂര്‍മല സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.