ആണ്‍വേഷം കെട്ടി ‘പെണ്ണ്’കെട്ടി; ആദ്യരാത്രിയില്‍… കളിമാറി… (ഇത് പെണ്ണ് ആണായകഥ)

0

ആണ്‍വേഷം കെട്ടി നടന്ന് യുവതിയെ പ്രേമിച്ച് വലയിലാക്കി കല്യാണം കഴിച്ചെങ്കിലും ആദ്യരാത്രിയില്‍ ആണ്‍വേഷമഴിഞ്ഞതോടെ കളിമാറി. ഏഴുകൊല്ലത്തെ പ്രണയത്തിനുശേഷം സ്വന്തമാക്കിയത് മറ്റൊരു പെണ്ണിനെയെന്നറിഞ്ഞ യുവതി ഞെട്ടി. എന്നിട്ടുമവന്‍(അവള്‍) കുലുങ്ങിയില്ല. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനിയായ നിര്‍ധന യുവതിയാണ് ദുരനുഭവത്തിനിരയായത്.

വര്‍ഷങ്ങളായി ആണ്‍വേഷത്തിനുള്ളിലായിരുന്നു കൊല്ലം സ്വദേശിനിയായ യുവതി. ശ്രീറാമെന്ന പേരില്‍ ആണ്‍കുട്ടികളെപ്പോലെ നടന്ന ഭിന്നലിംഗക്കാരി ഏഴുകൊല്ലം മുമ്പാണ് പോത്തന്‍കോട് സ്വദേശിനിയെ വലയിലാക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ ജോലിക്കെത്തിയ യുവതിയുമായി പരിചയത്തിലായ ശ്രീറാം ഒരിക്കലും താന്‍ ഭിന്നലിംഗക്കാരനാണെന്നു വെളിപ്പെടുത്തിയിരുന്നില്ല. കരുനാഗപ്പള്ളിയില്‍ മറ്റൊരു ജോലി കിട്ടിപ്പോയ ശ്രീറാം പോത്തന്‍കോട്ടുള്ള യുവതിയുമായി ഫോണിലൂടെ പ്രണയം കൈമാറിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ യുവതിയെ കാണാന്‍ തിരുവനന്തപുരത്തെത്തുകയും ചെയ്തു. ശ്രീറാമുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നെങ്കിലും ഒടുവില്‍ നിര്‍ബന്ധം കടുത്തതോടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 31ന് പോത്തന്‍കോട്ടെ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ വരന്റെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല. ബന്ധുക്കള്‍ വരുന്നവഴിക്ക് വാഹനാപകടത്തില്‍പെട്ടെന്നായിരുന്നു ശ്രീറാമിന്റെ അറിയിപ്പ്. പന്തികേടു മണത്തെങ്കിലും പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി വിവാഹം മുടക്കാന്‍ ആരും തയ്യാറായില്ല. കരുനാഗപ്പള്ളിയിലെ വരന്റെ വാടകവീട്ടില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തിയപ്പോഴും ശ്രീറാമിന്റെ ബന്ധുക്കളെ കാണാന്‍ കിട്ടിയില്ല. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ വാങ്ങികൊണ്ടുപോയി. രാത്രിയില്‍ വന്ന ഒരു ഫോണ്‍കോളാണ് വധുവിന് പറ്റിയ ‘ചതി’ വെളിപ്പെടുത്തിയത്. ‘അവള്‍ പെണ്ണാണ്..” എന്നായിരുന്നു ആ സന്ദേശം.

ആദ്യരാത്രിയില്‍ വേഷമഴിച്ചതോടെ ഏഴുവര്‍ഷം നീണ്ട പ്രണയത്തിന്റെ ഞെട്ടിക്കുന്ന പൊരുള്‍ മനസിലാക്കിയ യുവതി തളര്‍ന്നുപോയി. പിന്നേറ്റ് കൂളായി നടന്ന ശ്രീറാം ആഭരണങ്ങള്‍ ചോദിച്ചതോടെ യുവതി വീട്ടുകാരെ വിവരം ധരിപ്പിച്ചു. പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ തിരുവനന്തപുരത്തെത്തിക്കാന്‍ വീട്ടുകാര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ സ്വീകരിച്ചിരുത്തിയ ശ്രീറാമിനെ വീട്ടിലെ പെണ്ണുങ്ങള്‍ കാര്യമായി പരിശോധിച്ചതോടെ ‘കള്ളി’ വെളിച്ചായി. ജീവിതം തകര്‍ന്നതോടെ യുവതിയും ബന്ധുക്കളും വിവരം പഞ്ചായത്തംഗത്തെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചെങ്കിലും ശ്രീറാമിനെ തിരികെ വിടമെന്നായായിരുന്നു പോലീസിന്റെ പ്രതികരണം. പെണ്‍കുട്ടിയോ ബന്ധുക്കളോ നേരിട്ടെത്തി പരാതി നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കാനാകൂവെന്നായിരുന്നു പോലീസ് ന്യായം പറഞ്ഞതെന്ന് പഞ്ചായത്തംഗം പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുംമുമ്പേ ശ്രീറാം നാട്ടിലേക്ക് തടിതപ്പി. ആള്‍മാറാട്ടവിവിരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത പോലീസിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here