ബോണക്കാട്: ലത്തീന്‍ അതിരൂപത പ്രത്യക്ഷ സമരം പിന്‍വലിച്ചു

0

തിരുവനന്തപുരം: ബോണക്കാട് തീര്‍ഥാടന അനുമതിയുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത നടത്തിവന്ന പ്രത്യക്ഷ സമരം പിന്‍വലിച്ചു. വനംമന്ത്രി കെ. രാജുവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. നാളെ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്താനിരുന്ന ഉപവാസവും മാറ്റിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് വരെ സമരത്തില്‍ അയവ് വരുത്തുമെന്ന് സഭാനേതൃത്വം അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here