നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍, സ്ത്രീയടക്കം നാലു പേര്‍ പിടിയില്‍

0

കൊച്ചി: നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വ്യവസായികളില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പോലീസ് കുടുക്കി. ബ്ലൂ ബ്ലാക്‌മെയിലിംഗുമായി ബന്ധപ്പെട്ട് ഒരു യുവതി അടക്കം നാലു പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍. നാല്‍പ്പതോളം വ്യവസായികള്‍ സംഘത്തിന്റെ പട്ടികയിലുണ്ടായിരുന്നതായി സൂചന.

ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ യുവതിയും കണ്ണൂര്‍ സ്വദേശികളായ മൂന്നു യുവാക്കളുമാണ് പിടിയിലായത്. വിദേശ വ്യവസായിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് സംഘം അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴി വ്യവസായികളുമായി സൗഹൃദം സ്ഥാപിക്കുന്ന യുവതി മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രഹസ്യ കേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് പതിവ്. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.

LEAVE A REPLY

Please enter your comment!
Please enter your name here