കൊച്ചി: ഒരു മത്സരം അവശേഷിക്കെ, ഐ.എസ്.എല്ലിന്റെ സെമി ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പാക്കി കേരള ബ്ലാസ്റ്റേഴ്സ്. 2016 നുശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. ഇന്നലെ നടന്ന മുംബൈ സിറ്റി 2-1നു ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് സെമി പ്രദേശനം ഉറപ്പായത്. നാളെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അവസാന മത്സരം. അതു എഫ്.സി ഗോവയ്ക്കെതിരെയാണ്. നിവലില്‍ 19 മത്സരങ്ങളില്‍ നിന്നു 33 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്.