തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞകേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെ പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രന് വന്‍ സ്വീകരണമാണ് ബി.ജെ.പി ഒരുക്കിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍എ എം.പി. തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ജയിലിനു മുന്നില്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here