കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രി കൂടി, ഘടകകക്ഷിക്ക് രാജ്യസഭാ സീറ്റ്… നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുങ്ങുന്നു

0
27

തിരുവനന്തപുരം/ഡല്‍ഹി: ഒരു മലയാളിയെ കൂടി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ഘടകക്ഷിക്ക് എം.പി സ്ഥാനം… വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ഒരുക്കങ്ങളും ആലോചനകളും ബി.ജെ.പി ദേശീയ നേതൃത്വം തുടങ്ങി.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എം.പിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയാണ് കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരില്‍ മുന്നില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതിരുന്നാലും വരും നാളുകളില്‍ കേരളത്തിലെ മുഖ്യ പ്രചാരകരില്‍ ഒരാളായി സുരേഷ് ഗോപി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടില്‍ നിന്ന് പൊന്‍രാധാകൃഷ്ണന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

എന്‍.ഡി.എയുടെ മുഖ്യ ഘടകക്ഷിയായ ബി.ഡി.ജെ.എസിന് വരാനിരിക്കുന്ന മാറ്റങ്ങളിലും കാര്യമായ പരിഗണന ലഭിക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ തങ്ങിയിട്ടും ബി.ജെ.പിയുടെ പ്രധാന നേതാക്കളെ കാണാന്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ഡി.ജെ.എസ്. സ്വീകരിച്ച നിലപാടുകള്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ കടുത്ത അപ്രീതിക്ക് കാരണമായിട്ടുണ്ട്. ബി.ഡി.ജെ.എസിലെ സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ മാത്രം ഒപ്പം നിര്‍ത്തിയാല്‍ മതിയെന്ന നിലപാടിലാണ് പ്രമുഖ ദേശീയ നേതാക്കള്‍.

എന്‍.ഡി.എയില്‍ നിന്ന് പുറത്താക്കുമോ അതോ അതിനു മുമ്പേ ബി.ഡി.ജെ.എസ്. മുന്നണി വിടുമോയെന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here