വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ല, ബി.ജെ.പി സ്ഥാനാത്ഥികളായി

0

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിനു പകരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെ ഉള്‍പ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

കോന്നിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി.ജി രാജഗോപാലും അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ്ബാബുവും സ്ഥാനാര്‍ത്ഥികളാകും.

കുമ്മനം മത്സരിക്കുന്നതില്‍ പാര്‍ട്ടിയിലുണ്ടായ രണ്ടഭിപ്രായത്തിനൊടുവിലാണ് സുരേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനം. മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച സുരേന്ദ്രനോട് കോന്നിയില്‍ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here