മുംബൈ: ബീഹാര്‍ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നതടക്കമുള്ള വ്യവസ്ഥകളിലും 25,000 രൂപയുടെ ഉറപ്പിലുമാണ് ജാമ്യം.

പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കണം, സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി അറസ്റ്റ് ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here