ബിനീഷിന്റെ ജാമ്യ ഹർജി വീണ്ടും തള്ളി, ​ഹൈക്കോടതിയെ സമീപിക്കാൻ ആലോചന

ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അ‌പേക്ഷ തള്ളിയത്. എൻഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ബിനീഷ്പ പരപ്പന അ‌ഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയാൻ തുടങ്ങിയിട്ട് നൂറു ദിവസത്തിലേറെ കഴിഞ്ഞു. നാളെ റിമാൻഡ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് ജാമ്യത്തിനായി ശ്രമിച്ചത്. ​ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ അ‌ഭിഭാഷകരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here