കൊച്ചി: ശബരിമലയില്‍ വനിതാ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെ സര്‍ക്കാര്‍ പിന്തുണച്ചെന്ന് ഹൈക്കോടതി. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധങ്ങള്‍ക്കിടെ വിനതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസില്‍ ബി.ജെ.പി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ആക്ടിവിസ്റ്റുകളായ വിനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബി.ജെ.പിയും ആര്.എസ്.എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നിരുന്നാലും കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുെട പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി പറഞ്ഞു. ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും പ്രതികള്‍ ബി.ജെ.പി ആര്.എസ്.എസുകാരാണെന്നും കോടതി നിരീക്ഷിച്ചു.