ചുമപ്പുകൊടി കണ്ടു തടഞ്ഞില്ല, മുഖ്യമന്ത്രിക്കടുത്ത് എത്തിയത് പാര്‍ട്ടിക്കാരല്ല പരസ്യക്കാരാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ജനറല്‍ ആശുപത്രി എ.കെ.ജി സെന്‍ര്‍ റോഡ്. രാവിലെ 11.30 ഓടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി സാധാരണക്കാരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. എന്നാല്‍, ചുമപ്പു കൊടിയുമായി പത്തോളം ബൈക്കുകള്‍ ചീറീ പാഞ്ഞു വന്നാല്‍ പോലീസുകാര്‍ എന്തു ചെയ്യും.

പതിവുപോലെ ബൈക്കുകള്‍ക്കു മുന്നോട്ടുപോകാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഈ ബൈക്കുകള്‍ പ്രവേശിച്ചപ്പോഴാണ് അധികാരികള്‍ക്ക് അമളി മനസിലായത്. ഒരു സ്വകാര്യ ഹോട്ടലിന്റെ പരസ്യത്തിനായി ബൈക്ക് റാലി നടത്തുന്നവരാണ് മുഖ്യമന്ത്രിയുടെ കാറിനൊപ്പം പോകുന്നത്.

പിന്നെ അമാന്തിച്ചില്ല. ജീപ്പു കുറെയിട്ട് എം.എല്‍.എ ഹോസ്റ്റലിനു മുന്നില്‍ ബൈക്കുകളെ തടഞ്ഞു. ബൈക്കുകാരെ തനതു ശൈലിയില്‍ താക്കീതു ചെയ്തു. സമയവും റൂട്ടും നേരത്തെ പരസ്യപ്പെടുത്തി നടത്തിയ റാലിക്ക് അനുമതി നല്‍കിയതും കടത്തി വിട്ടതും പോലീസായതുകൊണ്ട് കേസ് എടുക്കാന്‍ തുനിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here