കയറുന്നവര്‍ക്ക് ബോറടിക്കരുത്, ഓട്ടോറിക്ഷയില്‍ ബിജു ചെയ്തത്

0

കണ്ണൂര്‍: ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ബോറടി മാറാനും അതേസമയം തന്നാല്‍ കഴിയുന്ന സന്ദേശം പകരുകയുമാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ ഓട്ടോറിക്ഷാ െ്രെഡവര്‍. തന്റെ ഏക വരുമാനമാര്‍ഗം അദ്ദേഹം സഞ്ചരിക്കുന്ന മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഓട്ടോയോടിക്കുന്ന സുമേഷ് ദാമോദരനാണ് അപൂര്‍വ്വമായ പതിനായിരത്തോളം സ്റ്റാമ്പുകളും കറന്‍സികളും ഓട്ടോറിക്ഷയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓട്ടോയില്‍ കയറുന്നവര്‍ക്ക് ബോറടിക്കാതെ മ്യൂസിയം കണ്ട് യാത്ര ചെയ്യാം. ഇതില്‍നിന്ന് തിരഞ്ഞെടുത്ത 300 നാണയങ്ങള്‍, 250ഓളം സ്റ്റാമ്പുകള്‍ എന്നിവയാണ് ഓട്ടോറിക്ഷയില്‍ സ്ഥിരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ തുടങ്ങിയതാണ് സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരണം. കുറച്ചുകാലം സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്തത് നാണയ ശേഖരണത്തിന് സഹായകമായി. വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴി ഒട്ടേറെ സ്റ്റാമ്പുകളും നാണയങ്ങളും ലഭിച്ചിരുന്നു. മുറിഞ്ഞു പോയതും സ്ഥാനംതെറ്റി പ്രിന്റ് ചെയ്തതും ഉള്‍പ്പെടെയുള്ള നാണയങ്ങളും നോട്ടുകളും സുമേഷിന്റെ ശേഖരത്തിലുണ്ട്.

യാത്രക്കാരില്‍ നിന്ന് നല്ല അഭിപ്രായവും അഭിനന്ദനങ്ങളും സുമേഷിന് ലഭിക്കുന്നു. വിനോദത്തോടൊപ്പം വിഞ്ജാനവും യാത്രക്കാര്‍ക്ക് ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here