കൊറോണയ്ക്കിടെ സ്വീകരണം, രജിത് കുമാറിന് സ്‌റ്റേഷന്‍ ജാമ്യം

0
2

തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നടന്ന സംഭവത്തില്‍ ഡോ. രജിത് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ആറ്റിങ്ങലിലെ വീട്ടിലെത്തിയ പോലീസ്, രജിത്തിനോട് ആവശ്യപ്പെടുകയും ഒരു ഉദ്യോഗസ്ഥനൊപ്പം നെടുമ്പാശേരിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. ആലുവ സ്‌റ്റേഷനിലെത്തിച്ച രജിത് കുമാറിനെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്ത്. പിന്നാലെയാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ നിന്നു പുറത്തായി നാട്ടിലെത്തിയപ്പോഴാണ് രജിത് ആര്‍മിയും ആരാധകരും ഇദ്ദേഹത്തിന് സ്വീകരണം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here