ബവ്‌കോ ഔട്ട്‌ലെറ്റുകള്‍ രൂപം മാറുന്നു, ഓഗസ്റ്റ് ഒന്നിനകം എല്ലാം പ്രീമിയം ആക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം | സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ രൂപം മാറ്റുന്നു. ഓഗസ്റ്റ് ഒന്നിനു മുമ്പ് പ്രീമിയം ഔട്ട്‌ലെറ്റുകളാക്കി എല്ലാ യൂണിറ്റുകളെയും മാറ്റാന്‍ നടപടി തുടങ്ങി. 163 എണ്ണത്തിലാണ് വോക്ക് ഇന്‍ സംവിധാനം ഇല്ലാതെ ഔട്്‌ലെറ്റുകളായി പ്രവര്‍ത്തിക്കുന്നത്. വീഴ്ച വരുത്തിയാല്‍ റീജിയണല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി വരുമെന്നു വ്യക്തമാക്കി എം.ഡി സര്‍ക്കുലര്‍ ഇറക്കി.

ഓഗസ്റ്റ് ഒന്നു മുതല്‍ ക്യാരി ബാഗുമായി പ്രീമിയം ഔട്ലെറ്റുകളിലെത്തി ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം നല്‍കി മടങ്ങാം. 2000 സ്‌ക്വയര്‍ഫീറ്റാണ് ഓരോ പ്രീമിയം ഔട്്‌ലെറ്റിനും ആവശ്യമുള്ള സ്ഥലമായി നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും പണം നല്‍കാം.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ലെറ്റുകളില്‍ ഇതിനുള്ള സ്ഥലമുണ്ടെങ്കില്‍ അവിടെ തന്നെ പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറും.

LEAVE A REPLY

Please enter your comment!
Please enter your name here