വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ട്രാക്കുളയെന്ന് സുബാഷ് വാസു

0
28

എസ്.എന്‍.ഡി.പിയിലെയും ബി.ഡി.ജെ.എസിലെയും പൊട്ടിത്തെറി പരസ്യമാക്കി സുബാഷ് വാസു രംഗത്ത്. ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ട്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്റെ കുടുംബമെന്ന് സുബാഷ് വാസു ആരോപിച്ചു.

ഗുരുതരമായ ക്രിമിനല്‍, രാഷ്ട്രീയ ആരോപണങ്ങളും സുബാഷ് വാസു വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ചു. പല വഴിയില്‍ കൂടി വെള്ളാപ്പള്ളി നടേശന്‍ കൊലവിളി നടത്തുന്നു. തുഷാറും ഇതാവര്‍ത്തിക്കുന്നു. ഇതിലൊന്നും ഭയപ്പെടില്ല. കേരളത്തിലെ പല കൊലപാതകങ്ങളിലും വെള്ളാപ്പള്ളിക്കു പങ്കുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ പലരും തുറന്നു പറയുമെന്നും സുബാഷ് വാസു പറഞ്ഞു.

വ്യഭിചാര ശാലകളുടെ മേഖലയായ മെക്കാവു ദ്വീപില്‍ സ്വന്തമായി ഫഌറ്റുള്ള കുടുംബമാണ് വെള്ളാപ്പള്ളി നടേശന്റേതെന്ന് സുബാഷ് വാസു കുറ്റപ്പെടുത്തി. സി.പി.എമ്മുമായി വെള്ളാപ്പള്ളി കച്ചവടം നടത്തി എന്‍.ഡി.എയെ വഞ്ചിച്ചു. തുഷാറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും സുബാഷ് വാസു ആവശ്യപ്പെട്ടു. മാവേലിക്കര എഞ്ചിനിയറിംഗ് കോളജുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഒരു വിഭാഗം കമ്മിറ്റി അംഗങ്ങളുമായി ചേര്‍ന്നാണ് സുബാഷ് വാസു പത്രസമ്മേളനം നടത്തി.

താനും സെന്‍കുമാറും അടക്കം നൂറു കണക്കിനുപേര്‍ തനിക്കൊപ്പമുണ്ടെന്നും എസ്.എന്‍.ഡി.പി നേതൃത്വത്തിലേക്കു വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here