ഷെയ്ന്‍ നിഗമിനെ സിനിമയില്‍ അഭിനയിപ്പിക്കില്ല, വെയില്‍, കുര്‍ബാനി ഉപേക്ഷിച്ചു, വിലക്ക് തളളി നടന്‍

0
10

കൊച്ചി: ഷെയ്ന്‍ നിഗമിനെ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു. ഷെയ്ന്‍ അഭിനയിച്ച, പൂര്‍ത്തിയാകാത്ത മൂന്നു സിനിമകളിലായി ഏഴു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായി.

നിര്‍മ്മാതാക്കളുടെ ഈ നഷ്ടം ഷെയ്ന്‍ നികത്തുന്നതുവരെ അഭിനയിപ്പിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വിലക്ക് തള്ളിയ ഷെയ്ന്‍ തീരുമാനം ഏകപക്ഷീയമാണെന്നും അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.

വെയില്‍, കുര്‍ബാനി സിനിമകള്‍ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമയുകെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഒരു നടനും ഇതുപോലെ പൊരുമാറിയിട്ടില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. വെയ്ല്‍, കുര്‍ബാനി തുടങ്ങിയ സിനിമകളോട് ഷെയന്‍ തുടക്കം മുതല്‍ തന്നെ നിസ്സഹകരിക്കുകയായിരുന്നു. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ടും പരാതി ഉണ്ടായി. 25 ലക്ഷം രൂപയായിരുന്നു നടനുമായി കരാറുണ്ടായിരുന്നത്. സബ്ബിംങ്ങിന് വരണമെങ്കില്‍ 20 ലക്ഷം കൂടി വേണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടുവെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here