ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോയി, മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ട് പോയെന്ന് സോബി

0

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടെ പത്തുമിനിട്ടിനുള്ളില്‍ കടന്നപോയപ്പോള്‍ അസ്വാഭാവികമായ ചിലത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോഡിസ്റ്റായിരുന്ന സോബി ജോര്‍ജ്.

സംഭവം നടന്നു പത്തു മിനിട്ടിനുള്ളില്‍ അതുവഴി കടന്നുപോകുമ്പോള്‍ അപകടം ശ്രദ്ധയില്‍പ്പെട്ടു വാഹനം നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ റോഡ് ബ്ലോക്കായി തുടങ്ങിയിരുന്നു. കടന്നുപോകുമ്പോള്‍ മെലിഞ്ഞ ഒരാള്‍ സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടു സ്ഥലത്തുനിന്ന് പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

ഗായകന്‍ മധു ബാലകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് ബന്ധുക്കള്‍ക്കു പകരം ട്രൂപ്പ് കോഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നും സോബി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here