കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രസിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തില്ലെങ്കിലും പോലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. പ്രതികളെ പോലീസ് ഇതുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ല.