പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തില്‍ ഉറച്ച് പോലീസ്, ജാമ്യ ഹര്‍ജി ബുധനാഴ്ചത്തേക്കു മാറ്റി

0

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യു.എ.പി.എ നിലനിര്‍ത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്കു മാറ്റി.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി രണ്ടു ഭാഗങ്ങളുടെയും വാദം കേട്ടു. യു.എ.പി.എ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ മറുടപടി പറയാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്നു കൂടിയാണ് കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here