പാലക്കാട്: മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസിലെ വിമത സ്വരങ്ങള്‍ പുറത്തേക്ക്. പാലക്കാട്ട് ഷാഫി പറമ്പിലിനെതിരെ മുന്‍ ജില്ലാ അധ്യക്ഷന്‍ എ.വി. ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോപിനാഥിനെ എല്‍.ഡി.എഫ് പിന്തുണയ്ക്കുമോയെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍, ഗോപിനാഥിനെ തള്ളാതെയാണ് സി.പി.എം കേന്ദ്രന് വിഷയത്തോട് പ്രതികരിച്ചത്. ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന് പറഞ്ഞു. അതേസമയം, പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് പാര്‍ട്ടിയെയും ഉപേക്ഷിക്കാനല്ലാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് ഗോപിനാഥ് പരസ്യമായി പ്രതികരിച്ചത്. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞ ഗോപിനാഥ്, എന്നാല്‍ എക്കാലവും അങ്ങനെ ആയിരിക്കണമെന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.