• ക്ഷേത്രത്തിനു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ തയാറാക്കിയിരുന്ന പൊങ്കാല ദേവിക്ക് നിവേദ്യച്ചു. രണ്ടേകാലോടെ ഭക്തലക്ഷങ്ങള്‍ വീട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങി. നഗരം പഴയപാടി വൃത്തിയാക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങി.

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍ തലസ്ഥാന നഗരിയില്‍ അണിനിരന്നു. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു.

രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. തുടര്‍ന്നാണ് പൊങ്കാല നടപടികള്‍ തുടങ്ങുന്നത്.

തന്ത്രി ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ചശേഷം ദീപം സഹമേല്‍ശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തരുടെ ലക്ഷക്കണത്തിനു അടുപ്പുകളിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here