തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്ത്. തലസ്ഥാന നഗരത്തിന്റെ മുക്കും മൂലയും പൊങ്കാല കലങ്ങള്‍ നിറഞ്ഞിട്ടുണ്ട്.

ഒരാണ്ടിന്റെ കാത്തിരിപ്പിനു സാഫല്യം തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും നിരവധിപേര്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയിട്ടുണ്ട്. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തിഎന്‍. വിഷ്ണു നമ്പൂതിരിക്കു കൈമാറുന്നതോടെ 10.15ന് പൊങ്കാല തുടങ്ങും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പും ക്ഷേത്രത്തിനു മുന്‍മശത്തൊരുക്കിയ പണ്ടായ അടുപ്പും പവിത്രമായ അഗ്നിയാല്‍ ജ്വലിക്കും. പിന്നാലെ നഗരത്തിലെ ലക്ഷകണക്കിന് അടുപ്പുകളിലേക്ക് അഗ്നിയെത്തും. ഉയരുന്ന അഗ്നിജ്വാലകള്‍ക്കരികെ ഉച്ചത്തില്‍ ദേവീസ്തുതികളോടെ കൂപ്പുകൈകളുമായി നഗരത്തെ യാഗശാലയാക്കി മാറ്റും.

ഉച്ചയ്ക്ക് 2.15നാണ് നൈവേദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here