ദിലീപിന്റെ അഭിഭാഷകര്‍ക്കെതിെര അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചു, രാമന്‍ പിള്ള സാക്ഷികളെ നേരിട്ടുവിളിച്ചുവെന്ന് അതിജീവിത

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്ന് ബാര്‍ കൗണ്‍സിലിനു മുന്നില്‍ അതീജിവിത. അഭിഭാഷകരായ ബി. രാമന്‍ പിള്ള, ടി. ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ അഭിഭാഷകരുടെ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതിനിടെ കൂടെയാണ് അതിജീവിതയുടെ നീക്കം.

സീനിയര്‍ അഭിഭാഷകനായ രാമന്‍ പിള്ള സാക്ഷികളെ നേരിട്ടു വിളിച്ചു സ്വാധീനിച്ചു. കോടതി ഉത്തരവു നിലനില്‍ക്കേ, രാമന്‍ പിള്ളയുടെ ഓഫീസില്‍ വച്ചു ദീലീപിന്റ ഫോണിലെ തെളിവു നശിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവില്‍ 20 സാക്ഷികള്‍ കൂറു മാറിയതിനു പിറകില്‍ അഭിഭാഷക സംഘമുണ്ടെന്നും പരാതിയില്‍ പറയുന്നു.

Attacked actress file complaint against Dileep’s Advocate in bar council

LEAVE A REPLY

Please enter your comment!
Please enter your name here