ആലപ്പുഴയിൽ രണ്ടിടത്ത് ​പോലീസുകാർക്കു നേരെ ആക്രമണം

ആ​​ലപ്പുഴ: സൗത്ത് സ്റ്റേഷൻ പരിധിയിലും കുത്തിയത്തോടും പോലീസിനു ​നേരെ ആക്രമണം. കുത്തിയതോട് ​പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജേഷ് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.

സഹോദരന്മാർ തമ്മിലുള്ള തർക്കം അ‌ന്വേഷിക്കാൻ എത്തിയപ്പോഴാണ് കുത്തിയതോട് സ്റ്റേഷനിലെ സി.പി.ഒ വിജേഷിന് കുത്തേറ്റത്. സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സരേജിനു ​നേരെ ആക്രമണമുണ്ടായത് വധ്രശമക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ്. സജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച ലിനോജിനെ പിന്നീട് പോലീസ് പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here