പരവൂരില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ വാഹനം തടഞ്ഞു, രണ്ടു പേര്‍ക്ക് വെട്ടേറ്റു

0

കൊല്ലം: യു.ഡി.എഫ് നേതാവും നിയുക്ത എംപിയുമായ എന്‍.കെ പ്രേമചന്ദ്രന്റെ സ്വീകരണ പരിപാടിക്കിടെ സംഘര്‍ഷം. എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് വെട്ടേറ്റു.

പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെ സി.പി.ഐ- സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പ്രേമചന്ദ്രന്റെ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റത്്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് എം.പിയുടെ നേതൃത്വത്തില്‍ പരവൂര്‍-പാരിപ്പള്ളി റോഡ് ഉപരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here