കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കസറ്റഡിയില്‍

0

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് ഒരു സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍.
കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില്‍ സമരം പരാമര്‍ശിച്ചതിനു പിന്നാലെയാണ് കൈയേറ്റശ്രമം. സംഭവത്തില്‍ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ശക്തമായി. കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദേശം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here