ബല്‍റാമിന് കല്ലേറ്; പോലീസ്‌ നോക്കി നിന്നു

0

തൃത്താല എംഎല്‍എ.യായ വി.ടി. ബല്‍റാമിനുനേരെ കല്ലേറ്. കൂടല്ലൂരിന് സമീപത്തുവച്ചാണ് സി.പി.എം. പ്രവര്‍ത്തകര്‍ ബല്‍റാമിന്റെ കാറിനുനേരെ കല്ലെറിഞ്ഞത്. കാറിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കരിങ്കൊടി കാണിക്കാനെത്തിയ പ്രവര്‍ത്തകരാണ് കല്ലേറുനടത്തിയത്.

എ.കെ.ജിയെ അപമാനിച്ചതില്‍ ഖേദപ്രകടനം നടത്താത്ത ബല്‍റാമിനെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം പതിവാണ്. പോലീസ് സംഭവസ്ഥലത്തുണ്ടായിട്ടും നോക്കിനില്‍ക്കുകയായിരുന്നെന്ന് വി.ടി. ബല്‍റാം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here