ലിഗയുടെ ബന്ധുക്കളുടെ പേരില്‍ പണപ്പിരിവ് ? അശ്വതി ജ്വാലയ്‌ക്കെതിരെ അന്വേഷണം

0

തിരുവനന്തപുരം: സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലക്കെതിരെ അന്വേഷണം. ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദേശം ഡിജിപി ലോക്നാഥ് ബെഹ്റ ഐജി മനോജ് എബ്രഹാമിന് കൈമാറി.

ആരോപണം അശ്വതി ജ്വാല നിഷേധിച്ചു. പരാതിയെ കൃത്യമായി നേരിടുമെന്നും ഇതുസംബന്ധിച്ച നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷന്‍. എന്തൊക്കെ ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം നല്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
പണപ്പിരിവു നടത്തിയെന്ന ആരോപണം തെറ്റാണെന്നും അശ്വതിക്കെതിരായ പരാതി ശരിയല്ലെന്നും ലിഗയുടെ സഹോദരി ഇലീസ് പ്രതികരിച്ചു.

വിദേശ വനിത ലിഗ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്ന് ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാല ആരോപിച്ചിരുന്നു. ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാൻ ചെന്നപ്പോള്‍ ഡിജിപി ആക്രോശിച്ചുവെന്നും മുഖ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്നും അശ്വതിആരോപിച്ചിരുന്നു.  ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അശ്വതിക്കെതിരെ കേസെ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here