ഡല്‍ഹി: തിരുവനന്തപുരം മേയര്‍ ആയതിലൂടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് ആശംസയുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആര്യയ്ക്ക് ആശംസ അറിയിച്ചത്. തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ‘ഇതാണ് അവിശ്വസനീയമായ ഇന്ത്യ’ വാര്‍ത്ത പങ്കുവച്ച്‌ അദാനി കുറിച്ചു.

‘ചെറു പ്രായത്തില്‍ തന്നെ തിരുവനന്തപുരം നഗരത്തിന്‍റെ മേയറായി തെര​െഞ്ഞടുക്കപ്പെ സഖാവ്​ ആര്യാ രാജേന്ദ്രന്​ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. തമിഴ്​നാടും മാറ്റത്തിന്​ തയ്യാറാണ്​’-കമല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

സ്ത്രീ ശാക്തീകരണത്തിനാണ് തന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മുന്‍ഗണന നല്‍കുന്നതെന്ന് കമല്‍ നേ​രത്തേ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്ബളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് എത്തിക്കുമെന്നതുമടക്കം നിരവധി വാഗ്​ദാനങ്ങളാണ്​ കമലും പാര്‍ട്ടിയും മുന്നോട്ട്​ വച്ചിരിക്കുന്നത്​. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മേയറായ ആര്യാ രാജേന്ദ്രന്‍. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.

നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യക്ക്​ നറുക്ക് വീണത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആള്‍ സെയിന്‍റ്​സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാര്‍ഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ്​ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here