കരുണാകരനെ നീക്കുന്നതിനെ ആന്റണി എതിര്‍ത്തിരുന്നു: ഹസന്‍

0

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെ. കരുണാകരനെ മാറ്റുന്നതിനോട് എ.കെ. ആന്റണി ശക്തമായി വിയോജിച്ചിരുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍. കരുണാകരനെ പുറത്താക്കരുതെന്ന് ആന്റണി തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നുവെന്ന് കരുണാകരന്‍ അനുസ്മരണത്തില്‍ അദ്ദേഹം പറഞ്ഞു. അന്ന് കരുണാകരനെ കാലാവധി തികയ്ക്കാന്‍ അനുവദിക്കണമായിരുന്നു. കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here