വൈദികനില്‍ നിന്ന് പഞ്ചാബ് പോലീസ് തട്ടിയ ആറില്‍ 2.38 കോടി കണ്ടെടുത്തു

0

കൊച്ചി: ജലന്ധര്‍ രൂപത വൈദികനില്‍നിന്ന് പഞ്ചാബ് പോലീസ് തട്ടിയെടുത്ത ആറു കോടി രൂപയില്‍പ്പെട്ട 2.38 കോടി കണ്ടെടുത്തു. പണവുമായി കടന്ന രണ്ട് എ.എസ്.ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ സൂചനപ്രകാരം അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെടുത്തത്.

പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ പഞ്ചാബ് പോലീസിനു കൈമാറും. തട്ടിയെടുത്ത പണത്തിന്റെ ഏറിയ പങ്കും അമേരിക്കയിലുള്ള കാമുകിക്ക് അയച്ചുകൊടുത്തുവെന്നാണ് അറസ്റ്റിലായ പോലീസുകാരുടെ െമാഴി.

LEAVE A REPLY

Please enter your comment!
Please enter your name here