ആന്തൂര്‍: നഗരസഭ അധ്യക്ഷ ശ്യാമള രാജിവച്ചു ?, പകുതി നീതി ലഭിച്ചുവെന്ന് കുടുംബം

0

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള രാജിസന്നദ്ധത അറിയിച്ചു. രാജി കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യങ്ങള്‍ ശ്യാമള നിഷേധിച്ചു.

താന്‍ തുടരണോ വേണ്ടയോയെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. കണ്ണൂരില്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ശ്യാമളയെ വിളിച്ചുവരുത്തിയിരുന്നു. ശ്യാമള രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് പാര്‍ട്ടി നേതൃത്വം അധ്യക്ഷയെ അറിയിച്ചത്. തുടര്‍ന്നാണ് ശ്യാമള രാജി നല്‍കിയത്.

ശ്യാമളയുടെ രാജിയിലൂടെ പകുതി നീതി ലഭിക്കുമെന്നാണ് സാജന്റെ കുടുംബത്തിന്റെ ആദ്യപ്രതികരണം. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആവശ്യമാണെന്നും കൂടുംബം പറയുന്നു. വ്യവസായ സ്ഥാപനത്തിന് അനുമതി നല്‍കണമെന്നും സാജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള രാജിവച്ചു. രാജി കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം.

കണ്ണൂരില്‍ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ശ്യാമളയെ വിളിച്ചുവരുത്തിയിരുന്നു. ശ്യാമള രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് പാര്‍ട്ടി നേതൃത്വം അധ്യക്ഷയെ അറിയിച്ചത്. തുടര്‍ന്നാണ് ശ്യാമള രാജി നല്‍കിയത്.

ശ്യാമളയുടെ രാജിയിലൂടെ പകുതി നീതി ലഭിച്ചുവെന്നാണ് സാജന്റെ കുടുംബത്തിന്റെ ആദ്യപ്രതികരണം. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആവശ്യമാണെന്നും കൂടുംബം പറയുന്നു. വ്യവസായ സ്ഥാപനത്തിന് അനുമതി നല്‍കണമെന്നും സാജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here