ശബരിമല: വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാന്ദമയി, തലസ്ഥാനത്ത് അയ്യപ്പഭക്ത സംഗമം

0
9

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെക്കുറിച്ചും അരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണ്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധം പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്നും അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അമൃതാനന്ദ മയി പറഞ്ഞു.

കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here