വള്ളം കളിക്കില്ല; അമിത് ഷായുടെ സന്ദർശനത്തിൽ ആലപ്പുഴ ഇല്ല

തിരുവനന്തപുരം | ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളി മത്സരം വേദിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തില്ല. കേന്ദ്രമന്ത്രിയുടെ കേരളത്തിലെ പരിപാടികളുടെ പട്ടികയിൽ വള്ളം കളിയോ ആലപ്പുഴ സന്ദർശനമോ ഉൾപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്രുട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺസോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി. മൂന്നിന് 11 മണിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, അന്തമാൻ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേൺ കൗൺസിൽ യോഗം അമിത്ഷാ ഉദ്ഘാടനംചെയ്യും. ഉച്ചഭക്ഷണത്തിനുശേഷം സർക്കാർതലത്തിലുള്ള യോഗത്തിൽ സംബന്ധിക്കും. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജിൽ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനംചെയ്യും. രാത്രി മടങ്ങും.

രണ്ടിന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷായ്ക്ക് വിമാനത്താവളത്തിൽ ബി.ജെ.പി. സ്വീകരണമൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here