തിരുവനന്തപുരം: കേരളത്തില്‍ അഴിമതി നടത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും മത്സരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയെന്നും അമിത്ഷാ പറഞ്ഞു. പുതിയ കേരളം മോദിക്കൊപ്പമെന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും യോഗത്തില്‍ പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാരിനെയും മൃഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചുകൊണ്ടാണ് അമിത് ഷാ ശംഖുംമുഖത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍, താന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കണം. സ്വര്‍ണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നോ ? സ്വര്‍ണ്ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോ ?, പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ ? എന്നു മുഖ്യമന്ത്രി പറയണം.
തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ച് നടന് ദേവന് അടക്കമുള്ളവരും ചടങ്ങില്‍ വച്ച് ബി.ജെ.പിയുടെ ഭാഗമായി. സി.കെ. ജാനു അടക്കമുള്ളവര്‍ എന്‍.ഡി.എയിലേക്കു മടങ്ങിയെത്തുന്നതിനും ചടങ്ങ് വേദിയായി.